കോൺഗ്രസിൽ ചേർന്നത് പിതാവിനോടുള്ള സ്നേഹസൂചകമായി,സിനിമാഭിനയം തുടർന്നുകൊണ്ട് കോൺഗ്രസ്സിൽ പ്രവർത്തിക്കും: ഷക്കീല

ചെന്നൈ: സിനിമാ അഭിനയം തുടർന്നുകൊണ്ട് തന്നെ പാർട്ടിയിൽ പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ്സിൽ ചേർന്ന തെന്നിന്ത്യൻ നടി ഷക്കീല.
അച്ഛനിൽ നിന്നാണ് കോൺഗ്രസ് പാർട്ടിയെക്കുറിച്ച് കേട്ടിട്ടുള്ളതെന്നും അച്ഛനോടുള്ള സ്നേഹസൂചകമായാണ് പാർട്ടിയിൽ ചേർന്നതെന്നും ഷക്കീല പറഞ്ഞു. ചെന്നൈയിൽ ഒരു മലയാളം വാർത്താ ചാനലിനോടു സംസാരിക്കുകയായിരുന്നു ഷക്കീല.
“എനിക്കിഷ്ടമാണ് കോൺഗ്രസ്സിനെ. എന്റെ പിതാവിനും കോൺഗ്രസ്സിനെയാണ് ഇഷ്ടം. എനിക്ക് വിളി വന്നു. അങ്ങനെ അച്ഛന് വേണ്ടിയും പിന്നെ നല്ല കാര്യങ്ങൾ ചെയ്യാനും പാർട്ടിയിലേക്ക് വരാമെന്ന കരുതി…”
ഷക്കീല പറഞ്ഞു.
കോൺഗ്രസ്സ് വിട്ട് ഖുഷ്ബു ബിജെപിയിൽ ചേർന്നത് ചൂണ്ടിക്കാണിച്ചപ്പോൾ അങ്ങനെ പാർട്ടി മാറാൻ തനിക്കുദ്ദേശമില്ലെന്ന് ഷക്കീല പറഞ്ഞു.
“പാർട്ടി മാറുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാനെന്തായാലും അങ്ങിനെ മാറി മാറിപ്പോവില്ല. സിനിമാഭിനയം തുടർന്നു കൊണ്ട് തന്നെ പാർട്ടയിൽ പ്രവർത്തനം തുടരും”
ഷക്കീല അറിയിച്ചു..