LIFEMovie

കുറുപ്പിന്റെ ടീസര്‍ പുറത്ത്; മെയ് 28ന് തീയേറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. മെയ് 28ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. 35 കോടി രൂപയോളം മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി ലഭിക്കുന്നതിനായി റെക്കോര്‍ഡ് തുകയാണ് അണിയറപ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദാനം ചെയ്തത്. ചിത്രത്തിന് ലഭിച്ച എല്ലാ ഓഫറുകളും പിന്തള്ളി കൊണ്ടാണ് ഇപ്പോള്‍ കുറുപ്പ് തീയറ്ററുകളിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറുമാസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കേരളത്തില്‍ അരങ്ങേറിയ ചാക്കോ വധക്കേസിനെ ആസ്പദമാക്കി കേസിലെ പ്രതിയായ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിനു വേണ്ടി തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഡാനിയല്‍ സായൂജ്, കെ എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ്. നിമിഷ് രവി ചായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. തിരക്കഥാകൃത്ത് വിനി വിശ്വലാലും ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച കലാസംവിധായകനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. വിവേക് ഹര്‍ഷനാണ് ചിത്രത്തിന് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ശോഭിത ദുലിപാലയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണിവെയിന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജി പത്മനാഭന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker