KeralaNEWS

കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും അധികാരമുണ്ടെന്ന് കരുതി എവിടെയും കയറാമെന്നു കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും എല്ലാം മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അൽപമൊന്ന് അപമാനിച്ചു കളയാം എന്നു കരുതിയാണ് റെയ്ഡെല്ലാം നടത്തിയത്. എന്നാൽ അപമാനിതരാകുന്നത് കേന്ദ്രസർക്കാാരും ബന്ധപ്പെട്ട വകുപ്പുകളുമാണ്. കേരളത്തിൽ കിഫ്ബിയുടെ സഹായത്താൽ ഉയർന്നു വന്ന ആശുപത്രികളും സ്കൂളുകളും ജനം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. നാടിന്റെ വികസനം തകർക്കാാനുള്ള നീക്കത്തെ നാട് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെയ്യാറ്റിൻകരയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “കോൺഗ്രസ്സിനും ബിജെപിക്കും കിഫ്ബിയോട് വല്ലാത്തൊരു അപ്രിയമാണ്. നാട്ടിൽ ഒരു വികസനവും നടക്കാൻ പാടില്ല എന്ന മനോഭാവമാണവർക്ക്. ഇങ്ങനൊരു മനോഭാവം നാട്ടിലെ ഒരു പ്രസ്ഥാനത്തിന് എങ്ങനെയാണ് ചിന്തിക്കാൻ കഴിയുന്നത്…”
മുഖ്യമന്ത്രി ചോദിച്ചു.

“കേരളസർക്കാർ ദുരിതകാലത്തും, പദ്ധതികൾ നടപ്പിലാകുന്ന ഘട്ടം വന്നപ്പോൾ പദ്ധതിക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കിഫ്ബിയെ ഇല്ലാതാക്കാനായി പുറപ്പാട്. കിഫ്ബി തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല. അത് നിയമ സഭയുടെ ഉത്പന്നമാണ്. റിസർവ്വ് ബാങ്കാണ് അനുമതി നൽകിയത്…”മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ തകർക്കാനായി കേന്ദ്രവും യുഡിഎഫും ഒത്തു ചേർന്ന് പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

“കോൺഗ്രസ്സും ബിജെപിയും യുഡിഎഫും കിഫ്ബിക്കെതിരേ ചന്ദ്രഹാസമിളക്കി. ഇക്കാര്യത്തിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ കേരളാ തല ബന്ധമുണ്ട്. ഈ ധാരണയുടെ ഭാഗമായാണ് കേന്ദ്രഏജൻസിയുടെ ഇടപെടൽ കിഫ്ബിക്കെതിരേ നടപ്പാക്കാൻ നോക്കിയത്. എന്തോ കിഫ്ബിയെ ചെയ്തുകളയും എന്ന മട്ടിലാണ് അവർ വന്നത്. എന്നാൽ കിഫ്ബി അവരുടെ അടിസ്ഥാന നിലപാടിൽ ഉറച്ചു നിന്നു. രാജ്യത്തിന്റെയും ലോകത്തിന്റെയും അംഗീകാരം വേടിയ സാമ്പത്തിക വിദഗ്ധരാണ് കിഫ്ബി ബോർഡിലുള്ളത്. അതുപോലുള്ള പ്രൊഫഷണൽ സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താനാവില്ല.

രണ്ട് ദിവസം മുമ്പ് പാർലമെന്റിൽ കിഫ്ബിയെ കുറിച്ച് കേരളത്തിൽ നിന്നുള്ള മൂന്ന് യു.ഡി.എഫ് എം.പിമാർ ചോദ്യമുന്നയിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ അനുകൂല ഉത്തരമുണ്ടായില്ല. റിസർവ്വ് ബാങ്കിന്റെ അനുമതിയോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കേന്ദ്രസർക്കാരിന് പറയേണ്ടിവന്നു. മസാലബോണ്ട് കിഫ്ബി സ്വീകരിച്ചത് റിസർവ്വ്ബാങ്കിന്റെ അനുതിയോടെയാണെന്നും പാർലമെന്റിൽ നിന്ന് ഉത്തരം കിട്ടി. യു.ഡി.എഫും ബി.ജെപി.യും കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകർന്നു വീഴുന്ന അവസ്ഥയാണ് കണ്ടത്. അതിൽ കോൺഗ്രസ്സിനും യു.ഡിഎ.ഫനും ബി.ജെ.പിക്കും നിരാശയാണ്. ഈ ശക്തികളെല്ലാം യോജിച്ച് ഇപ്പോൾ ഇൻകം ടാക്സുകാരെ പറഞ്ഞയച്ചിരിക്കുകയാണ്” മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ചോദ്യത്തിനും മറുപടി നൽകിയിട്ടും ഓഫീസിൽ ഉദ്യോഗസ്ഥർ ചെന്ന് കയറുകയായിരുന്നു. നമ്മുടെ നാട്ടിലെ ഫെഡറൽ തത്വം മാനിക്കുന്ന നിലയുണ്ടെങ്കിൽ ഇങ്ങനെ ഒരു നിലപട് സ്വീകരക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. “ഫെഡറൽ തത്ത്വലംഘനം ഇവിടെയുണ്ടായിരിക്കുന്നു. തങ്ങൾക്കിഷ്ടം പോലെ സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളിൽ കൈകടത്താം എന്ന തോന്നൽ ഫെഡറൽ തത്വത്തിന് നിരക്കാത്തതാണ്. സാധാരണനിലയിൽ സംസ്ഥാനവും കേന്ദ്രവും തമ്മിൽ പാലിക്കേണ്ട മര്യാദക്ക് നിരക്കാത്തതാണ് റെയ്ഡ്. അധികാരം ഉണ്ടെന്ന് കരുതി എവടെയും ചെന്ന് കയറാമെന്നാവരുത്. കിഫ്ബി ഓഫീസിൽ അവർ കയറിയത് ഓഫീസർമാരുടെ വ്യക്തിപരമായ താത്പര്യത്തിനനുസരിച്ചല്ല. അവയെ നിയന്ത്രിക്കുന്ന കേന്ദ്രമന്ത്രാലയങ്ങളുടെ ഇടപെടലാണ് നടന്നത്”
മുഖ്യമന്ത്രി വിമർശിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker