KeralaNEWS

പിണറായി എന്ന ലൂയീസ് പതിനാലാമൻ, പോളിറ്റ് ബ്യൂറോേയും സെന്‍ട്രല്‍ കമ്മിറ്റിയും പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരുമെല്ലാം അദ്ദേഹമാണ്: രമേശ് ചെന്നിത്തല

ഞാനാണ് രാഷ്ട്രം എന്ന ലൂയിസ് പതിനാലാമന്റെ സ്ഥിതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും പിണറായി ആണ്. എന്നാൽ ഒരു രാജാവിന്റെ പ്രജാക്ഷേമ തല്‍പ്പരത പോലുമില്ലാത്ത ഒരു ഏകാധിപത്യ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരു വാർത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു രമേശ് ചെന്നിത്തല ഇങ്ങനെ അഭിപ്രായപ്പെട്ടത്.”ഞാന്‍ ആണ് രാഷ്ട്രം എന്ന ലൂയീസ് പതിനാലാമന്റെ സ്ഥിതിയാണ് അദ്ദേഹത്തിന്. ഇവിടെ പോളിറ്റ് ബ്യൂറോ അദ്ദേഹമാണ്. സെന്‍ട്രല്‍ കമ്മിറ്റി അദ്ദേഹമാണ്. പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും അദ്ദേഹമാണ്. പിന്നെ വേറെ ആരെ പറ്റി പറയാന്‍. കേരളത്തിലെ കുട്ടികളോടൊ മുതിര്‍ന്നവരോടോ കേരളത്തിലെ ഏതെങ്കിലും മന്ത്രിയുടെ പേര് അവര്‍ക്ക് അറിയില്ലല്ലോ. ഇത് എന്താ ചൈനയോ കൊറിയയോ വല്ലതും ആണോ. പണ്ട് രാജാക്കന്മാര്‍ ഭരിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു. ഒരു രാജാവും പ്രജകളുമാണ്. എന്നാല്‍ ഒരു രാജാവിന്റെ പ്രജാക്ഷേമ തല്‍പ്പരത പോലുമില്ലാത്ത ഒരു ഏകാധിപത്യ ഭരണം കേരളത്തില്‍ നടക്കുന്നു…. “രമേശ് ചെന്നിത്തല പറഞ്ഞു.

രണ്ട് മന്ത്രിമാര്‍ മാസങ്ങളോളം അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ വന്നിരിക്കുന്നത് കൗതുകത്തോടെ താന്‍ കണ്ടിട്ടുണ്ട്. വാ തുറക്കാനുള്ള അവസരം പാവങ്ങള്‍ക്ക് കൊടുത്തിട്ടില്ല, മന്ത്രിസഭയിലും ഇത് തന്നെയാണ് സ്ഥിതിയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.താന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടുണ്ടെന്നും അത് തന്നെയാണ് വിജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

“മാധ്യമങ്ങള്‍ ഇടുന്ന റേറ്റിംഗ് എനിക്ക് പ്രശ്‌നമല്ല. ജനങ്ങള്‍ക്കിടയില്‍ മതിപ്പ് ഉണ്ടായാല്‍ മതി. അത് എനിക്ക് കിട്ടുന്നുണ്ട്. എന്റെ ഉത്തരവാദിത്തമാണ് ഞാന്‍ നിറവേറ്റുന്നത്. കേരളം ഉറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയാണ്. ഞാനും എന്നോടൊപ്പമുള്ളവരും ഉണര്‍ന്നിരുന്നത് കൊണ്ടാണ് സര്‍ക്കാരിന്റെ നിരവധി പൊള്ളകള്‍ തുറന്നുകൊണ്ട് വന്നത്. ഞാന്‍ ഉന്നയിച്ച എല്ലാകാര്യങ്ങളും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടുണ്ട്.

മാര്‍ക്ക് ദാനം, സ്പ്രിംഗ്‌ളര്‍, പമ്പ-മണല്‍കടത്ത്, ഇ-മൊബിലിറ്റി, ആഴക്കടല്‍ മത്സ്യബന്ധം ഇതെല്ലാം ഇവയില്‍പെടുന്നതാണ്. ഏതാണ് പിന്‍വലിച്ച് പോകാതിരുന്നത്. ആദ്യം മുഖ്യമന്ത്രി പരിഹസിക്കും, അപമാനിക്കും, സൈബര്‍ ഗുണ്ടകളെ വെച്ച് അക്രമിക്കും, അതെല്ലാം പിന്‍വലിച്ചില്ലേ. എന്റെ മുന്നണിയും പാര്‍ട്ടിയും അക്കാര്യത്തില്‍ എന്നോടൊപ്പം ഉറച്ച് നിന്നിട്ടുണ്ട്. ഞങ്ങള്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് വണ്ടി കത്തിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും സ്പീക്കറുടെ കസേര വലിക്കാനുമൊന്നും മുന്നോട്ട് വന്നിട്ടില്ല….” രമേശ് ചെന്നിത്തല പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker