CrimeNEWS

സജീവ് വധക്കേസ്; ഉണ്ണി, സനൽ, മഹേഷ് എന്നിവർക്കു ജീവപര്യന്തം

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കൽ നൂറേക്കർ സ്വദേശി സജീവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. വെഞ്ഞാറമൂട് മാണിക്കൽ സ്വദേശികളായ ഉണ്ണി എന്ന ബിജു, സനൽ എന്ന സനൽ സിങ്, അപ്പി എന്ന മഹേഷ് എന്നിവരാണ് കേസിലെ പ്രതികൾ. അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ബിജുവും സനലും വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ രണ്ടും മൂന്നും പ്രതികളാണ്. കേസിനാപ്ദമായ സംഭവം നടന്നത് 2008 ജനുവരി 13 നാണ്. അയൽവാസിയായ പെൺകുട്ടിയുടെ പ്രണയവിവാഹവുമായി ബന്ധപ്പെട്ട് സജീവിന്റെ അനുജൻ സനോജുമായി പ്രതികൾ വാക്കുതർക്കമുണ്ടായി. പ്രതികൾ സനോജിനെ ആക്രമിക്കാൻ എത്തിയപ്പോൾ കണ്ടത് സജീവിനെയാണ്.

പ്രതികൾ സജീവിനെ കമ്പുകൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. തലയ്ക്കേറ്റ മാരക മുറിവാണ് സജീവിന്റെ മരണത്തിനു കാരണമായത്. സജീവിനെ അടിക്കുന്നതു കണ്ട് ഓടിയെത്തിയ പിതാവ് ശശിയെയും അനുജൻ സനോജിനെയും പ്രതികൾ അടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker