KeralaNEWS

സഭക്ക് പ്രതിബദ്ധത മത്സ്യമേഖലയിലെ ഇടനിലക്കാരോട്: കൊല്ലം രൂപതക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊല്ലം: സര്‍ക്കാറിനെതിരെ ഇടയലേഖനമിറക്കിയ കൊല്ലം രൂപതക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

സഭക്ക് പ്രതിബദ്ധത മത്സ്യമേഖലയിലെ ഇടനിലക്കാരോടാണെന്നും സഭയുടെ നിലപാട് തൊഴിലാളികളുടെ വരുമാന വര്‍ധനവിന് എതിരാണെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ദുരാരോപണങ്ങള്‍ മാത്രമാണ്
ഇടയലേഖനത്തിലുള്ളതെന്നും മേഴ്‌സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.

തനിക്കെതിരെ സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഢാലോചനയുണ്ട്. പ്രമാണികള്‍ക്കെതിരെയുള്ള നിലപാടുകളാണ് ഇതിന് കാരണം. തനിക്കുള്ളത് തൊഴിലാളി താല്‍പര്യമാണ്. ഇ.എം.സി.സിയുമായുള്ള ധാരണ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ അറിഞ്ഞിരിക്കാം. അത് അനൗപചാരിക ആശയവിനിമയം മാത്രമാണെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. ഇടയലേഖനമിറക്കിയ കൊല്ലം രൂപതയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker