KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 2 യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. മുട്ടത്തറ സ്വദേശി വൈശാഖ് കുമാര്‍ (24), പത്തനംതിട്ട സ്വദേശി അഭിജിത് അശോക് (24) എന്നിവരാണ് അറസ്റ്റിലായത്.

സമൂഹമാധ്യമത്തിലൂടെ മജീഷ്യനാണെന്നും മെന്റലിസ്റ്റ് ആണെന്നും നുണ പറഞ്ഞ് പരിചയപ്പെട്ടാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമീഷണര്‍ ഷൈനു തോമസിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker