NewsThen Special

എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്

വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് കോൺഗ്രസ് നേതൃത്വവും പ്രതിപക്ഷനേതാവും തൊള്ളകീറുന്നതിനിടയിൽ സ്വന്തം ചേരിയിലെ ക്രമക്കേടു പുറത്തു വന്നിരിക്കുന്ന.
പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്.

എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്. പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തില്‍ 142ാം നമ്പര്‍ ബൂത്തില്‍ 1354 ആണ് എല്‍ദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പര്‍.

1358 ആണ് ഭാര്യ മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പര്‍. മൂവാറ്റുപുഴ മാറാടി പഞ്ചായത്തില്‍ ബൂത്ത് നമ്പര്‍ 130ല്‍ 1092, 1095 എന്നീ ക്രമനമ്പറുകളിലാണ് എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും വോട്ടുള്ളത്. ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് സി.പി.എം പ്രവര്‍ത്തകര്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker