ഇരട്ട വോട്ടില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമര്‍മ്മിച്ച ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി ഹൈക്കോടതി.
അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് 12 മണിക്ക് പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞ കോടതി കമ്മിഷനോട് വിശദീകരണം തേടിയ ശേഷം ഹര്‍ജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ഇരട്ടവോട്ട് മരവിപ്പിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് തവണ കത്തയച്ചെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ലെന്ന് ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിയമ തടസമുണ്ടെന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.