NewsThen Special

ഭരണം കോണ്‍ഗ്രസായിരുന്നെങ്കില്‍ ആളുകള്‍ ചത്തൊടുങ്ങിയേനെ, എല്‍ഡിഎഫിനു തുടർ ഭരണം ലഭിച്ചാല്‍ യു.ഡി.എഫിന് സര്‍വനാശം: എം. എം മണി

ഇടുക്കി: കോണ്‍ഗ്രസായിരുന്നുകോവിഡ് കാലത്ത് കേരളം ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ എന്ന് സി.പി.എം നേതാവ് എം.എം മണി. എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശമെന്ന് പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് മറുപടി പറയുകയായിരുന്നു വിദ്യുത്ഛക്തി വകുപ്പു മന്ത്രി എം.എം മണി.

കോവിഡ് വന്നപ്പോള്‍ ആന്റണി എവിടെ ആയിരുന്നുവെന്നും കോവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശം കോണ്‍ഗ്രസിനായിരിക്കുമെന്നും എം.എം മണി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗത്തും ബി.ജെ.പി, കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമറിച്ചപ്പോള്‍ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ എന്തു യോഗ്യതയാണുള്ളത്. അദ്ദേഹം ചോദിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന എന്‍.എസ്.എസിനെയും മന്ത്രി മണി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്ക് അല്ല. നേതാവായതിനാല്‍ ചുരുക്കം പേരുമാത്രം അങ്ങേര്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാല്‍ എല്ലാവരും കേള്‍ക്കില്ലെന്നും എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്നവരുമുണ്ടെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker