NewsThen Special

ഇരട്ടവോട്ട് മരവിപ്പിക്കണം; ചെന്നിത്തലയുടെ ഹര്‍ജി 12 മണിക്ക് പരിഗണിക്കും

ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ഹൈക്കോടതയില്‍ സമര്‍പ്പിച്ച ഹര്‍ജി 12 മണിക്ക് പരിഗണിക്കും. ജസ്റ്റിസ് സിടി രവികുമാര്‍ ആണ് ഹര്‍ജി പരിഗണിക്കുക.

ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ഇരട്ടവോട്ട് മരവിപ്പിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ച് തവണയാണ് വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

അതേസമയം, അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിയമ തടസമുണ്ടെന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker