NewsThen Special

ഗുരുവായൂരിൽ ദിലീപ് നായരെ എൻഡിഎ പിന്തുണയ്ക്കും

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ ഗുരുവായൂരിൽ എൻഡിഎ പിന്തുണയ്ക്കും. ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചതാണ് ഇക്കാര്യം. തലശ്ശേരി മണ്ഡലത്തിൽ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കാൻ പാർട്ടിയുടെ ജില്ലാ ഘടകം ശുപാർശ ചെയ്തിട്ടുണ്ട്. അത് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അക്കാര്യം പ്രഖ്യാപിക്കും. തലശ്ശേരിയുടെ കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.” കെ.സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് 25,590 വോട്ടുകൾ ലഭിച്ച സാഹചര്യത്തിൽ ഇത്തവണ ദിലീപ് നായരെ പിന്തുണയ്ക്കുന്നതോടുകൂടി ആ സീറ്റ് എൻ.ഡി.എയ്ക്ക് ലഭിക്കുമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എത്രയും പെട്ടെന്ന് സജീവമാകുമെന്ന് ദിലീപ് നായർ പറഞ്ഞു. കഴിഞ്ഞ തവണ എൻ.ഡി.എ നേടിയ വോട്ടിനേക്കാൾ മുകളിൽ ഇത്തവണ നേടുമെന്നും അക്കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.ഡി.എയുടെ ഘടകകക്ഷിയാകുമോ എന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നായിരുന്നു ദിലീപ് നായരുടെ പ്രതികരണം.”നേരത്തേ അതിന് വേണ്ടി ശ്രമിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ മുന്നോട്ടുപോകാൻ സാധിച്ചില്ല…” അദ്ദേഹം വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker