NewsThen Special

ആവേശം നിറച്ച് ചാണ്ടി ഉമ്മൻ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടക്കുന്ന പാല നിയോജക മണ്ഡലത്തിൽ ആവശേം നിറച്ച് ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ അദ്ദേഹം മാണി.സി കാപ്പനു വേണ്ടി വോട്ട് തേടിയെത്തി.

മേയ് രണ്ടിന് ഫലം പുറത്തുവരുമ്പോൾ പാലമണ്ഡലത്തിന്റെ എം.എൽ.എയായി മാണി.സി.കാപ്പൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നും പാലയ്ക്ക് എം.എൽ.എയുണ്ടെങ്കിൽ അത് മാണി.സി കാപ്പൻ മാത്രമായിരിക്കുമെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയായ ചാണ്ടി ഉമ്മൻ പറഞ്ഞു.

മാണി.സി.കാപ്പനും ചാണ്ടി ഉമ്മനും ചേർന്ന് നടത്തിയ റോഡ് ഷോയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. ചാണ്ടി ഉമ്മന്റെ വരവോടെ മണ്ഡലത്തിലെ യു.ഡി.എഫ് ക്യാമ്പും കൂടുതൽ ആവേശഭരിതമായി. വീടുവീടാന്തരം കയറിയും കവലകളിലെ ചെറിയ യോഗങ്ങളിൽ പങ്കെടുത്തും ചാണ്ടി ഉമ്മൻ മാണി.സി കാപ്പന്റെ വിജയത്തിന് പാലക്കാരുടെ പിന്തുണ തേടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker