NEWS

വിട പറഞ്ഞ ലോകപ്രമുഖർ

ഈ വർഷം വിടപറഞ്ഞ പ്രമുഖരിൽ ചലച്ചിത്രതാരം ദിലീപ്‌കുമാർ, പറക്കും സിഖ് മിൽഖ സിങ്ങ് തുടങ്ങി ലോകമറിയുന്ന അനവധി പേരുണ്ടെങ്കിലും അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ചിലരെ ഓർക്കുന്നു

വർഷത്തെ പ്രശസ്‌തമായ ചലച്ചിത്രങ്ങളുടെയും പുസ്‌തകങ്ങളുടെയും മറ്റും കണക്കെടുപ്പുകൾ വരാനിരിക്കുന്നതേയുള്ളു.
ഈ വർഷം അന്തരിച്ചവരുടെ ചെറിയൊരു കണക്കെടുക്കുകയാണ് ഇവിടെ.
ഈ വർഷം വിടപറഞ്ഞ പ്രമുഖരിൽ ചലച്ചിത്രതാരം ദിലീപ്‌കുമാർ, പറക്കും സിഖ് മിൽഖ സിങ്ങ് തുടങ്ങി ലോകമറിയുന്ന ഒട്ടനവധി പേരുണ്ടെങ്കിലും അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ചിലരെ ഓർക്കുകയാണ്.

വേദ് മേത്ത
ന്യൂയോർക്കർ മാഗസിനിൽ സ്ഥിരം പംക്തികൾ കൈകാര്യം ചെയ്‌ത്‌ ഇന്ത്യയെ ലോകത്തിന് മുൻപിൽ ഹാജരാക്കിയ എഴുത്തുകാരനായിരുന്നു വേദ് മേത്ത. മൂന്നാം വയസ് മുതൽ അന്ധനായിരുന്ന മേത്ത സഹായിക്ക് പറഞ്ഞു കൊടുത്താണ് എഴുതിച്ചിരുന്നത്. വിഭജനത്തിന് മുൻപ് പാക്കിസ്ഥാനിൽ ജനിച്ച്, ഇന്ത്യയിൽ വളർന്ന്, ബ്രിട്ടനിൽ പഠിച്ച്, അമേരിക്കയിൽ കുടിയേറിയ മേത്തയുടെ ആത്മാവ് എന്നും ഇന്ത്യയിലായിരുന്നു.

ലാറി കിങ്ങ്
കേബിൾ ന്യൂസ് നെറ്റ്‌വർക്ക് എന്ന സി.എൻ.എൻ ചാനലിൽ 25 വർഷത്തോളം ‘ലാറി കിങ്ങ് ലൈവ്’ എന്ന അഭിമുഖപരിപാടി നടത്തിയ അഭിമുഖ രാജാവാണ് ലാറി കിങ്ങ്. ഏതാണ്ട് അൻപതിനായിരം പേരെ ഇന്റർവ്യൂ ചെയ്‌തിട്ടുണ്ടെന്നാണ് കണക്ക്. സാധാരണക്കാരന്റെ കൗതുകങ്ങളോടെയുള്ള ചോദ്യങ്ങളായിരുന്നു ലാറി കിങ്ങ് അഭിമുഖങ്ങളുടെ പ്രത്യേകത.

ഭാസ്‌ക്കർ മേനോൻ
എലക്ട്രിക് ആൻഡ് മ്യൂസിക് ഇൻഡസ്ട്രീസ് എന്ന മ്യൂസിക് കമ്പനി മാനേജിങ്ങ് ഡയറക്ടർ ആയിരുന്നു പാലക്കാട്ടുകാരൻ മേനോൻ. ഒരു ആഗോള മ്യൂസിക് കമ്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യ ഏഷ്യക്കാരനുമാണ് മേനോൻ. ഗ്രാമഫോൺ എച്ച്.എം.വി കമ്പനിയായിരുന്നു മേനോന്റെ ആദ്യ തട്ടകം.

എറിക് കാർലെ
കുട്ടികൾക്ക് വേണ്ടി എഴുപതിൽപ്പരം ചിത്രപ്പുസ്തകങ്ങളിലൂടെ കോടിക്കണക്കിന് കോപ്പികളും ആരാധകരും ഉണ്ടായ എഴുത്തുകാരനാണ് എറിക് കാർലെ. ‘ദ ഹംഗ്രി കാറ്റർപില്ലർ’ പ്രശസ്‌ത പുസ്‌തകം.

ഷാൻ പോൾ ബെൽമണ്ടോ

ഫ്രഞ്ച് ചലച്ചിത്രതാരം. ഗൊദാർദ് സംവിധാനം ചെയ്‌ത ബ്രെത്ത്‌ലെസ് എന്ന ഫ്രഞ്ച് ചിത്രത്തിലൂടെ അനശ്വരനായ നടൻ. ഫ്രഞ്ച് നവതരംഗ സിനിമ തുടങ്ങുന്നതും ബെൽമണ്ടോ ഫ്രാൻസിനപ്പുറം അറിയപ്പെടുന്നതും ഈ ചിത്രത്തിലൂടെയാണ്.

തയ്യാറാക്കിയത്:

സുനിൽ കെ ചെറിയാൻ

Back to top button
error: