Business
സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം; പവന് 33,360 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 33,360 രൂപയിലും ഗ്രാമിന് 4170 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ച് 33,600 രൂപയിലും ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4200 രൂപയിലുമായിരുന്നു വ്യാപാരം.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,726 ഡോളറായും കുറഞ്ഞു. യുഎസ് ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതുതന്നെയാണ് സ്വര്‍ണവിലയുടെ ഇടിവിനുപിന്നില്‍.