NewsThen Special

കേരളത്തില്‍ പിണറായി, തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍: നടൻ ശരത് കുമാര്‍

കേരളത്തിൽ ഇടുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി നടനും അഖിലേന്ത്യ സമത്വ കക്ഷി പാര്‍ട്ടി നേതാവുമായ ശരത് കുമാര്‍ പറഞ്ഞു.കേരളത്തില്‍ ഇടതുപക്ഷം വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രിയാവുമെന്നും ശരത് കുമാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വളരെയേറെ സാധ്യതയുണ്ട്. യുവാക്കളുമായി അദ്ദേഹത്തിന് വളരെ അടുപ്പമുണ്ട്.

സിനിമയില്‍ മാത്രമല്ല ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം വിജയിച്ചെന്നും ശരത്കുമാര്‍ പറഞ്ഞു. വേങ്ങര മണ്ഡലത്തിലെ ജിജി എന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്റെ സുഹൃത്താണെന്ന് ശരത്കുമാര്‍ അറിയിച്ചു. എതിര്‍പക്ഷത്തുള്ളവര്‍ക്ക് നേരെ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുകയാണെന്നും ശരത് കുമാര്‍ ആരോപിച്ചു.

എന്‍.ഡി.എ ഘടകക്ഷിയായിരുന്ന ശരത്കുമാറിന്റെ പാര്‍ട്ടി അടുത്തിടെയാണ് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ ചേര്‍ന്നത്. സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് പോലും വിളിക്കാതെ എന്‍.ഡി.എ തന്നെ അപമാനിച്ചെന്ന് ശരത് കുമാര്‍ നേരത്തെ ആരോപിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker