CrimeNEWS

ഭാര്യയുടെ ബന്ധുക്കൾ അപമാനിച്ചു. സഹികെട്ട് ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി

കൂടത്തായിയിലെ ജോളി, ഭക്ഷണത്തിൽ പൊട്ടാസ്യം സൈനേഡ് കലർത്തി നൽകിയാണ് തനിക്കു ശത്രുതയുള്ളവരെ വകവരുത്തിയത്. സൽഹി സ്വദേശി വരുൺ അറോറ എന്ന 37 കാരൻ തനിക്കു പകയുള്ളവരെ ഇല്ലായ്മ ചെയ്യാൻ നൂതനമായ മറ്റൊരു മാർഗമാണ് പരീക്ഷിച്ചത്. മീൻ കറിയിൽ ‘താലിയം’ എന്ന വിഷം കലർത്തി ഭാര്യയുടെ അമ്മയേയും അനുജത്തിയേയും കൊലപ്പെടുത്തി.

നിരന്തരമായി തന്നെ അപമാനിച്ചു കൊണ്ടിരിക്കുന്ന ഭാര്യയുടെ ബന്ധുക്കളോടുള്ള പക വീട്ടാനാണ് ഇയാൾ ക്രൂരമായ ഈ മാർഗം തെരഞ്ഞെടുത്തത്.സൗത്ത് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് സ്വദേശിയാണ് കഥയിലെ ആൻ്റി ഹീറോ വരുൺ അറോറ.

രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ സദ്ദാം ഹുസൈൻ ‘താലിയം’ ഉപയോഗിച്ചിരുന്നു. ഈ വിവരമാണ് വരുൺ അറോറയ്ക്ക് പ്രചോദനമായത്.ഭാര്യാമാതാവ് അനിതാദേവി ശർമയിലാണ് ആദ്യ പരീക്ഷണം നടത്തിയത്. പക്ഷേ അവരുടെ ദുരൂഹ മരണം പോലീസിൽ സംശയം ജനിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, രക്തത്തിൽ വിഷാംശം കണ്ടെത്തിയതാണ് കാരണം. വരുത്തിൻ്റെ ഭാര്യ ദിവ്യയേയും പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദിവ്യയുടെ രക്തത്തിലും വിഷവസ്തുവിൻ്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഇതിനിടെ ദിവ്യയുടെ അനുജത്തി പ്രിയങ്ക മാർച്ച് 15ന് ആശുപത്രിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു.തുടർന്ന് ഭാര്യാ പിതാവ് ദേവീന്ദർ മോഹൻ ശർമയും വീട്ടുജോലിക്കാരിയും ആശുപത്രിയിലായി. എല്ലാവരിലും ഒരേ ലക്ഷണം.വിശദമായ പരിശോധനയിൽ താലിയത്തിൻ്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ടു.

ഇതോടെ പോലീസ് അന്വേഷണം വിപുലപ്പെടുത്തി. ഈ സമയത്ത് വരുൺ ഭാര്യവീട്ടിൽ ചെന്നിരുന്നതായി പോലീസ് കണ്ടെത്തി.മീൻ കറിയുമായാണ് അയാൾ എത്തിയതെന്നും അതിൽ വിഷമൂലകമായ താലിയം ചേർത്തിരുന്നു എന്നും വ്യക്തമായി.ഒടുവിൽ ഡൽഹി പോലീസ് വരുന്നിനെ അറസ്റ്റു ചെയ്തു.

തുടർച്ചയായ അപമാനത്താൽ മനം മടുത്താണ് താൻ ഈ സാഹസത്തിനു തുനിഞ്ഞതെന്ന് ഒടുവിൽ വരുൺ പോലീസിനോടു തുറന്നു സമ്മതിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker