IndiaNEWS

ഇനി മുതല്‍ ബംഗളൂരുവിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇനി ബംഗളൂരുവിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് കര്‍ണാടക സര്‍ക്കാര്‍. ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തേണ്ടത്. ഏപ്രില്‍ ഒന്ന് മുതലാണ് നിയന്ത്രണം നിലവില്‍ വരിക.

ബംഗളൂരുവിലെ 60 ശതമാനം രോഗികളും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരാണ്. ഇതിനാലാണ് പുറത്ത് നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്ക് നിര്‍ബന്ധമാക്കിയതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു. ബംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുറന്ന സ്ഥലങ്ങളില്‍ വിവാഹങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കും 500 പേരെയാണ് അനുവദിക്കുക. ഹാളുകളിലാണെങ്കില്‍ ഇത് 200 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പരമാവി 100 പേര്‍ക്കാണ് അനുമതി. മരണാനന്തര ചടങ്ങുകള്‍ക്ക് തുറന്ന സ്ഥലങ്ങളില്‍ 100 പേര്‍ക്കും മറ്റുള്ളിടത്ത് 50 പേര്‍ക്കുമാണ് അനുമതി നല്‍കിയിട്ടുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker