
സംസ്കൃത സര്‍വ്വകലാശാലയില്‍ മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിതയുടെ കാണിച്ചേരിയെ നിയമിക്കാനുളള നടപടിക്കെതിരെ സമര്‍പ്പിച്ച പരാതി അന്വേഷിക്കാന്‍ അനുമതി തേടി വിജിലന്‍സ്.
ഗവര്‍ണറുടെ അനുമതിക്കായി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്കി.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് സ്കോര്‍ പോയിന്റ് കൂട്ടുകയും, ഭാഷാ വിദഗ്ധരായ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ ശുപാര്‍ശ തള്ളിക്കളഞ്ഞുകൊണ്ട് നിയമിക്കുകയും ചെയ്ത നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലസ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.