
ഇന്ത്യയില്‍ കോവിഡ് വ്യാപനം ഏപ്രില്‍ പകുതിയോടെ ശക്തിപ്രാപിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഫെബ്രുവരി മുതല്‍ ദിവസേനയുളള കോവിഡ് കേസുകളില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് രണ്ടാം തരംഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 15 മുതല്‍ 100 ദിവസത്തേക്ക് ഇത് നിലനില്‍ക്കുമെന്നും പറയുന്നു.
കോവിഡിന്റെ രണ്ടാം വ്യാപനം ആരംഭിച്ച ശേഷം മാര്‍ച്ച് 23 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തോളമായെന്നാണ് പ്രവചനം. ഇങ്ങനെ പോയാല്‍ ഏപ്രില്‍ പകുതിയോടെ കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് പറയുന്നു. ഇവയെ പ്രതിരോധിക്കാനുളള ഏകമാര്‍ഗമായി പറയുന്നത് വാക്സിനേഷന് തന്നെയാണ്.
അതേസമയം, കോവിഡ് വ്യാപനം കഴിഞ്ഞ ആഴ്ചകളില്‍ സാമ്പത്തിക രംഗത്ത് ഇടിവ് ഉണ്ടാക്കിയിട്ടുണ്ടെന്നും നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ അനന്തരഫലം അടുത്തമാസത്തെ സാമ്പത്തിക മുന്നേറ്റങ്ങളില്‍ പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.