
നടിയും അവതാരികയുമായ മീര മുരളീധരന് വിവാഹിതയായി. എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശിയായ മനുശങ്കറാണ് വരന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കലവൂരില്‍ വെച്ചായിരുന്നു വിവാഹം.
വിവാഹ ചടങ്ങില്‍ സീരിയല്‍ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. നടി ഗൗരി കൃഷ്ണ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് താരം ആശംസയും നേര്‍ന്നു.
സീരിയലില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടി അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ കൂടി മാത്രമാണ് മീരയുടെ വിശേഷം പ്രേക്ഷകര്‍ അറിഞ്ഞിരുന്നത്.
അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഫാഷന്‍ ഡിസൈനിങ് പഠനത്തിലേക്ക് തിരിഞ്ഞിരുന്നു.
20 ഓളം സിരിയലിലും സിനിമയിലും അഭിനയിച്ച മീര ഏറ്റവും ഒടുവില്‍ അരുന്ധതി എന്ന സീരിയലില്‍ കേന്ദ്രകഥാപാത്രമായായിരുന്നു അഭിനയിച്ചത്.