NewsThen Special
ഇരട്ടവോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്: ഹൈക്കോടതിയെ സമീപിച്ച് ചെന്നിത്തല

കൊച്ചി: ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഹര്‍ജി നല്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരട്ടവോട്ട് മരവിപ്പിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിയമ തടസമുണ്ടെന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.
ഇരട്ടവോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് നടപടികള്‍ ത്വരിതപ്പെടുത്താന്‍ കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.