IndiaNEWS

മറ്റുരാജ്യങ്ങളിലേക്കുളള വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ച് ഇന്ത്യ

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റുരാജ്യങ്ങളിലേക്കുളള വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ച് ഇന്ത്യ. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന അസ്ട്രാസെനക വാക്‌സീന്റെ കയറ്റുമതിയാണ് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ആഭ്യന്തര തലത്തില്‍ ആവശ്യം വര്‍ധിക്കുന്നതിനാലാണ് വാക്‌സീന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവയ്ക്കുന്നത്.

അതേസമയം, വാക്‌സീന്‍ ഡോസുകളുടെ കയറ്റുമതി നിര്‍ത്തിവെയ്ക്കുന്നത് കുറഞ്ഞ വരുമാനമുള്ള 64 രാജ്യങ്ങളുടെ വാക്‌സീന്‍ ലഭ്യതയെ കാര്യമായി ബാധിക്കുമെന്നും മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കയറ്റുമതി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുനിസെഫ് പറയുന്നു. മാത്രമല്ല വാക്‌സീന്‍ വിതരണം എത്രയും പെട്ടന്ന് പുനരാരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുനിസെഫ് കൂട്ടിച്ചേര്‍ത്തു.എന്നാല്‍ വിദേശകാര്യമന്ത്രാലയമോ സീറം ഇന്‍സ്റ്റിറ്റ്യൂട്ടോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് വാക്‌സീന്‍ കയറ്റുമതി നടന്നിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നത്. യുഎസും ബ്രസീലും കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇന്ത്യയാണ് അതുകൊണ്ട് ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീനേഷസന്‍ ആരംഭിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker