KeralaNEWS

ആഴക്കടല്‍ മത്സ്യബന്ധനവിവാദം; മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞെന്ന് ചെന്നിത്തല, ഭയങ്കരകാര്യമല്ലേ…എല്ലാം പുറത്ത് വരുമെന്ന് മുഖ്യമന്ത്രി

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന രേഖകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ നുണ പൊളിഞ്ഞുവെന്നും അമേരിക്കന്‍ കമ്പനിയുമായുളള കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അരിവും അദ്ദേഹത്തിന്‍രെ നേതൃത്വവും ഉണ്ടായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ഇതുപോലെ കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കടല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വകുപ്പാണ് ഈ കരാറുകളെല്ലാം ഒപ്പിട്ടത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പദ്ധതിക്ക് നേതൃത്വം കൊടുത്തതും അദ്ദേഹം തന്നെയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇതിനോട് പ്രതികരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. പുറത്ത് വന്നത് ഭയങ്കരകാര്യമല്ലെന്ന് പരിഹസിച്ച മുഖ്യമന്ത്രി എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുകയാണെന്നും പറഞ്ഞു. ഇന്നത്തെ കാലത്ത് ഒന്നും രഹസ്യമല്ല. ഇതിന്റെ തുടക്കം തന്നെ ഒരു ഗൂഢാലോചനയുടെ ഭാഗമായി തുടങ്ങിയതാണ്. സര്‍ക്കാര്‍ എതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഒരു ബോധ്യം ഉണ്ടാക്കിയാല്‍ അവര്‍ വലിയ വികാരാധീനരാകും. അതിന് വേണ്ടിയാണ് ഗൂഢാലോചന നടത്തിയത്. മറ്റു പല കാര്യങ്ങളിലും ഇടപെടുന്ന ദല്ലാള്‍ എന്നറിയപ്പെടുന്ന ആളടക്കം ഇടപ്പെട്ടുവെന്നാണ് കേള്‍ക്കുന്നത്. അന്വേഷണം മുറുകിയപ്പോളാണ് രേഖകള്‍ പുറത്തുവന്നത്. എല്ലാം പുറത്തുവരും. മുഖ്യമന്ത്രി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker