
അമ്പതുകാരനെ വെടിവെച്ച് കൊലപ്പെടുത്തി അയല്ക്കാരന്. കാനംവയല്‍ ചേന്നാട്ടുകൊല്ലിയില്‍ കൊങ്ങോലയില്‍ ബേബിയെയാണ് അയല്‍ക്കാരനായ വാടാതുരുത്തേല്‍ ടോമി വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ടോമിക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
കണ്ണൂരിലെ ചെറുപുഴയില്‍ വ്യാഴാഴ്ച രാവിലെ 8 മണിയോടെയായിരുന്നു ദാരുണമായ സംഭവം. അയല്‍ക്കാര്‍ തമ്മിലുളള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥിക നിഗമനം. തിരഞ്ഞെടുപ്പായതിനാല്‍ ലൈസന്‍സുള്ള തോക്കുകളെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെയാണ് കൊലപാതകം. അതിനാല്‍ തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ചെറുപുഴയിലെ പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. ബേബിയുടെ മൃതദേഹംപോസറ്റ്മോര്ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.