KeralaNEWS

മരക്കാറിന് നെഗറ്റീവ് റിവ്യൂസ് തന്നവരോട് നന്ദി: മോഹന്‍ലാല്‍

രക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലുടയാണ് പ്രേക്ഷകര്‍ക്കും മരക്കാര്‍ ചിത്രത്തിന്റെ മുഴുവന്‍ ടീമിനും മോഹന്‍ലാല്‍ നന്ദി അറിയിച്ചിരിക്കുന്നത്.
അതേസമയം ”മരക്കാറിന് നെഗറ്റീവ് റിവ്യൂസ് തന്നവരോട് പ്രത്യേകം നന്ദി പറയുന്നു…” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. പ്രഭു, അര്‍ജുന്‍, അശോക് സെല്‍വന്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Back to top button
error: