IndiaNEWS

മോസ്ക്കുകളില്‍ ഉച്ചഭാഷിണിയിലൂടെ വാങ്ക് വിളിക്കുന്നതും പൊതുസ്ഥലത്തെ നമസ്‌കാരവും നിരോധിക്കണം: ബി.ജെ.പി നേതാവിന്റെ ഹര്‍ജി

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണിയിലൂടെയുള്ള വാങ്ക് വിളിയും പൊതുസ്ഥലത്തെ നമസ്‌കാരവും നിരോധിക്കണം എന്നാവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ബി.ജെ.പി നേതാവ് കോടതിയെ സമീപിക്കുന്നു. അനുരഞ്ജൻ അശോകാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.അഞ്ച് തവണ ലൗഡ് സ്പീക്കറിലൂടെയുള്ള വാങ്ക് വിളി ശബ്ദമലിനീകരണം സൃഷ്ടിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

തന്റെ പരാതി ഒരു മതത്തിനും എതിരല്ലെന്നും ശബ്ദമലിനീകരണത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദം 10 ഡെസിബെലില്‍ കൂടരുതെന്നാണ് നിയമം.
എന്നാല്‍ പള്ളികള്‍ പലപ്പോഴും ഇത് ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാറിന് കത്ത് നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ല. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. റോഡുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ നമസ്‌കാരം നിരോധിക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളിലെ നമസ്‌കാരം ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്. നമസ്‌കാരം പള്ളികള്‍ക്കുള്ളിലാക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.സമാനമായ പരാതി നേരത്തെ ഉത്തര്‍പ്രദേശിലുമുണ്ടായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker