IndiaLead NewsNEWS

ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ

ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ. ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഏഷ്യ പവർ ഇൻഡക്സ് 2021 അനുസരിച്ച് ആണ് നേട്ടം. ഏഷ്യയിലെ രാജ്യങ്ങളുടെ വിഭവങ്ങളുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണ്‌
റാങ്കിംഗ് തയ്യാറാക്കിയത്. നിലവിലെ അധികാര വിതരണത്തേയും അധികാരം കൈകാര്യം ചെയ്യുന്നതിലെ രീതികളും പട്ടിക വിലയിരുത്തുന്നുണ്ട്.

2020നേക്കാളും പോയിന്‍റുകളില്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ആകെയുള്ള പോയിന്‍റില്‍ 2020നെ അപേക്ഷിച്ച് രണ്ട് പോയിന്‍റാണ് ഇന്ത്യക്ക് കുറവ് വന്നത്. സാമ്പത്തിക ശേഷി, സൈനിക ശേഷി, പ്രതിരോധ ശേഷി, സാംസ്കാരിക സ്വാധീനം എന്നിവയിലും ഏഷ്യയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

എന്നാല്‍ സൈനിക ശൃംഖലയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ സാമ്പിത്തിക ശൃംഖലയില്‍ ഇന്ത്യ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്ക, ചൈന, ജപ്പാന്‍, ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്ലാന്‍ഡ് ഇവയാണ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള രാജ്യങ്ങള്‍.

Back to top button
error: