IndiaNEWS

24 മണിക്കൂറിനിടെ 53,476 കോവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,87,534 ആയി. 24 മണിക്കൂറിനിടെ 251 പേരാണ് മരണപ്പെട്ടത്.ഇതോടെ ആകെ മരണസംഖ്യ 1,60,692 ആയി. ഒറ്റദിവസത്തിനിടെ 24,490 പേര്‍ രോഗമുക്തരായി. ഇതോടെ 1,12,31,650 പേര്‍ ഇതുവരെ രോഗമുക്തി നേടി.

വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ 3,95,192 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,31,45,709 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 31,855 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി ഇന്നലെയാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker