IndiaNEWS

ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ അസുഖം മാറ്റാനെത്തി; പത്താംക്ലാസുകാരിയെ ഗർഭിണിയാക്കി മടങ്ങി

കുഴിത്തുറ:ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ അസുഖം ഭേദമാക്കാൻ വീട്ടിൽ പൂജയ്ക്കെത്തിയ ആൾ പത്താം ക്ലാസ്സുകാരിയായ വിദ്യാർഥിനിയുടെ സഹോദരിയെ ഗർഭിണിയാക്കി മടങ്ങി. സംഭവത്തിൽ മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു.പേച്ചിപ്പാറയ്ക്കു സമീപം മണലോട് സ്വദേശി ശേഖർ(47)ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.
നല്ലൂർ സ്വദേശിയുടെ പരാതിയെ തുടർന്നാണ് മാർത്താണ്ഡം വനിതാ പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ അസുഖം ഭേദമാക്കാൻ പൂജ നടത്തിയ ശേഖർ, വിദ്യാർഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ അനുജത്തിക്കു ദോഷം സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.ഒടുവിൽ കുട്ടി ഗർഭിണി ആയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

Back to top button
error: