KeralaLead NewsNEWS

ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം; സ്ത്രീ ഉള്‍പ്പെടെ 4 പ്രതികള്‍, തിരച്ചില്‍ ശക്തമാക്കി പോലീസ്‌

കൊച്ചി: ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് പിടിയിലാകാനുള്ളത്. യുവതിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി സലിം കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഫോട്ടോ ഷൂട്ടിനെത്തിയ മലപ്പുറം സ്വദേശിനിയെ ലഹരിമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇടച്ചിറയിലെ ലോഡ്ജിലായിരുന്നു സംഭവം. സലിംകുമാറാണു യുവതിക്ക് ലോഡ്ജിൽ താമസ സൗകര്യം ലഭ്യമാക്കിയത്. ലോഡ്ജിൽ എത്താറുള്ള സലിംകുമാറും ഷമീർ, അജ്മൽ എന്നിവരും ഈ മാസം 1 മുതൽ 3 വരെ ലോഡ്ജിൽ വച്ച് യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്നാണു കേസ്.

ലോഡ്ജ് ഉടമയായ യുവതി അടക്കം മൂന്നു പേർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. പെണ്‍കുട്ടിയെ താമസിപ്പിച്ച് പീഡിപ്പിച്ച ഹോട്ടലിലെ 303 നമ്പര്‍ മുറിയും, അറസ്റ്റിലായ സലീം തമസിച്ച 304 മുറിയും പൊലീസ് സീല്‍ ചെയ്തു.

Back to top button
error: