NewsThen Special

തൃശ്ശൂരിനെ ഇങ്ങെടുകയല്ല, തൃശ്ശൂർ ഇങ്ങു തരും: പുതിയ മാസ് ഡയലോഗുമായി സുരേഷ് ഗോപി

തൃശ്ശൂരിനെ ഇങ്ങെടുകയാണ് എന്ന മാസ് ഡയലോഗ് മാറ്റി തൃശ്ശൂർ ഇങ്ങു തരും എന്ന പുതിയ പങ്ച്ച് ഡയലോഗുമായി സുരേഷ് ഗോപി നഗരത്തിൽ വോട്ടു ചോദിക്കാനെത്തി. തൃശ്ശൂർ ഇത്തവണ എനിക്കിങ്ങു തരികയാണെന്ന് സുരേഷ് ഗോപി പറയുന്നു.

തൃശ്ശൂർ തന്നാൽ ഒരിക്കലും പശ്ചാതപിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി ഉറപ്പുനൽകി.
ശബരിമല ഒരു പ്രചാരണ വിഷയമല്ല. അത് വികാര വിശ്വാസമാണ്. അത് ഹിന്ദുക്കളടെ മാത്രം വിഷയമല്ല. തോന്നിവാസം ചെയ്തവരെ ജനങ്ങൾ നോക്കിക്കൊള്ളുമെന്നു സുരേഷ് ഗോപി മുന്നറിയിപ്പു നൽകി. സുപ്രീം കോടതിയുടെ പേരിൽ ഭക്തരെ ചവിട്ടിമെതിയ്ക്കുകയായിരുന്നു സർക്കാരെന്നും സുരേഷ് ഗോപി ആരോപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker