CrimeNEWS

പിതാവിനെ പിരിച്ചുവിട്ട ഫാക്ടറിക്കെതിരെ മകൻ നടത്തിയ പ്രതികാരം ഇങ്ങനെ

ഫാക്ടറിയിൽ നിന്ന് പല വസ്തുക്കളും മോഷണം പോയിട്ടുണ്ടെന്നും അതിനു പിന്നിൽ അക്ഷയുടെ പിതാവാണെന്നും ആരോപിച്ചാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്

പിതാവിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന് പ്രതികാരമായി ഫാക്ടറിക്കെതിരെ കടുംകൈ ചെയ്ത് മകൻ. കൂട്ടുകാർക്കൊപ്പം ഫാക്ടറിയിൽ കവർച്ച നടത്തുകയാണ് യുവാവ് ചെയ്തത്. യുവാവും സുഹൃത്തുക്കളും അറസ്റ്റിലായി.ന്യൂഡൽഹിയിൽ ആണ് സംഭവം.

26 വയസ്സുള്ള മുണ്ടക് സ്വദേശി അക്ഷയ്, സുഹൃത്തുക്കളായ 23 വയസ്സുള്ള വിക്കി, 21 വയസ്സുള്ള ഗോവിന്ദ്, 23 വയസ്സുള്ള കൃഷ്ണൻ, 39 വയസ്സുള്ള ധർമേന്ദർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ചയാണ് ഫാക്ടറിയിൽ മോഷണം നടന്നത്. ഫാക്ടറിയിൽ നിന്ന് പല വസ്തുക്കളും മോഷണം പോയിട്ടുണ്ടെന്നും അതിനു പിന്നിൽ അക്ഷയുടെ പിതാവാണെന്നും ആരോപിച്ചാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്.

ഇതിന് പ്രതികാരമായാണ് മകൻ ഫാക്ടറിയിൽ മോഷണം നടത്തിയത്. രണ്ട് പതിറ്റാണ്ടിൽ ഏറെയായി അക്ഷയുടെ പിതാവ് ഫാക്ടറിയിൽ ജോലി ചെയ്യുകയാണ്. ജോലി നഷ്ടപ്പെട്ടതോടെ വരുമാന മാർഗങ്ങൾ ഇല്ലാതായി. ഫാക്ടറിയുടെ ഘടന കൃത്യമായി അറിയുന്ന അക്ഷയ് സുഹൃത്തുക്കൾക്കൊപ്പം എത്തി പല സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker