NewsThen Special

നന്മ മരമോ തിന്മ മരമോ…? ഫിറോസ് കുന്നുംപറമ്പിലിനെതിരെ ക്രിമിനല്‍ കേസുകൾ

ഭീഷണിപ്പെടുത്തി പിടിച്ചു പറിക്കാന്‍ ശ്രമിക്കുക, വീട്ടിലേക്ക് അതിക്രമിച്ച് കയറുക തുടങ്ങിയ പരാതിയിലാണ് ഫിറോസിനെതിരെ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്

തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.ഭീഷണിപ്പെടുത്തി പിടിച്ചു പറിക്കാന്‍ ശ്രമിക്കുക, വീട്ടിലേക്ക് അതിക്രമിച്ച് കയറുക തുടങ്ങിയ പരാതിയിലാണ് ഫിറോസിനെതിരെ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ‘സ്ത്രീയുടെ മാനത്തെ ഇന്‍സള്‍ട്ട് ചെയ്തു’ എന്നതാണ് മറ്റൊരു പരാതി.

സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ ഐ.പി.സി 509 പ്രകാരം പാലക്കാടെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ്. ഐ.പി.സി 511,451,34 പ്രകാരം, ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കാന്‍ ശ്രമിക്കുക, വീട്ടിലേക്ക് അതിക്രമിച്ചു കയറുക തുടങ്ങിയ പരാതിയില്‍ എറണാകുളം ജില്ലയിലെ ചേരനല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ കേസുകളെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോൾ കൈമലർത്തുകയായിരുന്നു ഫിറോസ്. ‘തന്റെ പേരില്‍ ഏതെങ്കിലും കേസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മുന്നില്‍ കാണിക്കുമായിരുന്നല്ലോ…’എന്നായിരുന്നു ഫിറോസിൻ്റെ മറുചോദ്യം.

താന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഓര്‍മ്മയിലില്ല എന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം.തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എം.ഡി.സി ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്.
ഫിറോസ് കുന്നംപറമ്പിലിന്റെ ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുമാണുള്ളത്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയാണ് പണമായുള്ളത്. ഫിറോസിന് സ്വന്തമായുള്ള ഇന്നോവ കാറിന് 20 ലക്ഷത്തിനടുത്ത് വിലയുണ്ട്. ഇതുകൂടി കൂട്ടുമ്പോള്‍ 20,28,834 ജംഗമ ആസ്തിയാണ് ഫിറോസിനുള്ളത്.
കമ്പോളത്തില്‍ 295000 രൂപ വരുന്ന ഭൂമിയും 2053 സ്വകയര്‍ ഫീറ്റുള്ള വീടും ഫിറോസിന് സ്വന്തമായുണ്ട്. വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും. ഇത് കൂടാതെ 80000 രൂപയുടെ മറ്റ് വസ്തുവകകളും ഫിറോസിന്റെ പേരിലുണ്ട്.
വാഹനവായ്പയായി ഫിറോസ് 922671 രൂപ അടയ്ക്കാനുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല.

മന്ത്രി കെ.ടി ജലീലിനെതിരെയാണ് ഫിറോസ് മത്സരിക്കുന്നത്.
ഇതിനിടെ തവനൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഫിറോസ് കുന്നംപറമ്പിലിൻ്റെ സ്വകാര്യ വിശേഷങ്ങളും സ്വത്ത് വിവരങ്ങളും അറിയാൻ പൊതു ജനത്തിന് ഏറെ കൗതുകം.പത്രിക സമര്‍പ്പിച്ചവരില്‍ നിന്ന്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ ഏറ്റവും കൂടുതൽ ആളുകൾ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് ഫിറോസ് കുന്നംപറമ്പിലിൻ്റെ സത്യവാങ്മൂലമാണ്. വിശദാംശങ്ങള്‍ അറിയുകയാണ് ലക്ഷ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker