
എൽഡിഎഫിന് ഭരണത്തുടർച്ച പ്രവചിച്ച് മാതൃഭൂമി ന്യൂസ്- സി വോട്ടർ സർവേ. രണ്ടാംഘട്ട സർവ്വേയുടെ ഫലമാണ് മാതൃഭൂമി പുറത്തുവിട്ടത്.
എൽഡിഎഫിന് 73 മുതൽ 83 സീറ്റ് വരെ ലഭിക്കാം. യുഡിഎഫിന് 56 മുതൽ 66 സീറ്റ് വരെയും. എൻഡിഎയ്ക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.
അവസാന സീറ്റ് നില പ്രകാരം എൽഡിഎഫിന് 78 സീറ്റ് ലഭിക്കും. യുഡിഎഫിന് 61 സീറ്റ് ലഭിക്കാം. എൻ ഡി എ ഒരു സീറ്റ് നേടാം.
ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തോട് പിണറായി വിജയൻ എന്ന് പറഞ്ഞവർ 39.3 ശതമാനം പേരാണ്. ഉമ്മൻചാണ്ടിയുടെ പേര് 26.5 ശതമാനം പേർ പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് 2.6 ശതമാനത്തിന്റെ പിന്തുണയേയുള്ളൂ.