NewsThen Special

പണം കൊടുക്കാതെ കബളിപ്പിച്ചു: സുരേഷ് ഗോപിയെ കാത്ത് തൃശ്ശൂരിലെ പഴയ പ്രചരണക്കരാറുകാര്‍

കഴിഞ്ഞ തവണ ബോര്‍ഡുകളും കട്ടൗട്ടകളുമൊക്കെ പാർലമെൻ്റുമണ്ഡലത്തിലുടനീളം സ്ഥാപിച്ചെങ്കിലും പത്തു കാശു കിട്ടിയില്ല

തൃശ്ശൂര്‍: നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന സുരേഷ് ഗോപി ഇന്നോ നാളെയോ തൃശ്ശൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവിടെ സൂപ്പർ താരത്തിനെ കാത്തിരിക്കുന്നത് നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമല്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചപ്പോള്‍ പ്രചരണത്തിന് വേണ്ടി ഫ്ലക്‌സ് ബോര്‍ഡുകളും കട്ടൗട്ടകളും സ്ഥാപിച്ച കരാറുകാരും അവരുടെ തൊഴിലാളികളും കൂടിയാണ്.

കഴിഞ്ഞ തവണ ബോര്‍ഡുകളും കട്ടൗട്ടകളുമൊക്കെ പാർലമെൻ്റുമണ്ഡലത്തിലുടനീളം സ്ഥാപിച്ചെങ്കിലും പത്തു കാശു കിട്ടിയില്ല.
പണം ലഭിച്ചിട്ടില്ല എന്ന കാര്യം സുരേഷ് ഗോപിയോടു നേരിട്ടു പറയുന്നതിനാണ് കരാറുകാരും തൊഴിലാളികളും കാത്തിരിക്കുന്നത്. സുരേഷ് ഗോപിയെ നേരിട്ടു കണ്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്ന് കരാറുകാരും തൊഴിലാളികളും അസന്നിഗ്ദ്ധമായി പറയുന്നു.

ഒന്നും രണ്ടുമല്ല മുപ്പത് ലക്ഷം രൂപയാണ് ഇര്‍ക്ക് ലഭിക്കാനുള്ളത്. ഇത്ര കാലമായിട്ടും പണം ലഭിക്കാതിരുന്നതോടെ ബി.ജെ.പി നേതൃത്വത്തെ കരാറുകാര്‍ സമീപിച്ചു. ഉടന്‍ തരാമെന്ന് അറിയിച്ച് വാക്കു പറഞ്ഞ് തിരിച്ചയച്ചതല്ലാതെ ചില്ലിക്കാശു പോലും കിട്ടിയില്ല. പിന്നീട് ബന്ധപ്പെട്ടപ്പോഴെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു എന്നാണ് കരാറുകാര്‍ പറയുന്നത്.

പിന്നീട് സുരേഷ് ഗോപിയുമായി അടുപ്പമുള്ള സിനിമ മേഖലയിലെ പ്രമുഖരെ ഇക്കാര്യം അറിയിച്ചു.സുരേഷ് ഗോപി കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയതോടെ കെ. സുരേന്ദ്രനുമായി സംസാരിച്ച് ഒത്തുതീർപ്പിനു ശ്രമിച്ചു. എന്തു കാര്യം…? ഇത്രയൊക്കെയായിട്ടും പണം ലഭിച്ചില്ല. ഒടുവിലാണ് രണ്ടും കൽപ്പിച്ച് സുരേഷ് ഗോപിയെത്തന്നെ നേരിട്ടു കാണാൻ കരാറുകാര്‍ തീരുമാനിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker