KeralaNEWS

കേരളത്തിൽ ഭരണത്തുടർച്ചയെന്ന് ടൈംസ് നൗ- സി വോട്ടർ അഭിപ്രായ സർവ്വേ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഏറ്റവും കൂടുതൽ പിന്തുണ

കേരളത്തിൽ ഭരണത്തുടർച്ചയെന്ന് ടൈംസ് നൗ- സി വോട്ടർ അഭിപ്രായ സർവ്വേ. എൽഡിഎഫ് 77 സീറ്റ് നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 62 സീറ്റ് ലഭിക്കാം എന്ന് സർവ്വേ പറയുന്നു. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും പ്രവചനം ഉണ്ട്.

42.4 ശതമാനം വോട്ട് എൽഡിഎഫിന് ലഭിക്കുമെന്നാണ് ടൈംസ് നൗ പറയുന്നത്. 38.6 ശതമാനം വോട്ടാണ് യുഡിഎഫിന് ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഏറ്റവും കൂടുതൽ പിന്തുണ.പിണറായി വിജയനെ 39.3 ശതമാനം പേർ പിന്തുണച്ചു. ഉമ്മൻചാണ്ടിയെ 26.5 ശതമാനം പേരാണ് പിന്തുണക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker