NewsThen Special

എൽഡിഎഫിന് 85 സീറ്റ്, യുഡിഎഫിന് 55 സീറ്റ്, സീറ്റ് ഒന്നുമില്ലാതെ എൻ ഡി എ, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത സിപിഐഎം സർവ്വേ ഇങ്ങനെ

9 സീറ്റുകൾ കൂടി അധികം ലഭിക്കാം എന്ന് സിപിഐഎം സർവേ വിലയിരുത്തുന്നു

സിപിഐഎം നടത്തിയ സർവ്വേയിൽ എൽഡിഎഫിന് 85 സീറ്റ് പ്രവചിക്കുന്നുവെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 55 സീറ്റ് യുഡിഎഫിന് കിട്ടുമെന്നാണ് പ്രവചനം. എൻഡിഎ സീറ്റ് ഒന്നും നേടില്ല എന്ന് സിപിഐഎം സർവ്വേ പറയുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

9 സീറ്റുകൾ കൂടി അധികം ലഭിക്കാം എന്ന് സിപിഐഎം സർവേ വിലയിരുത്തുന്നു. കോൺഗ്രസിന് 24 സീറ്റ് വരെ ലഭിക്കുമെന്നാണ് സർവേയുടെ കണ്ടെത്തൽ. മുസ്ലിം ലീഗ് 16 സീറ്റ് നേടിയേക്കും.

നാലു സീറ്റുകളിൽ ബിജെപി ശക്തമായ മത്സരം കാഴ്ച വെക്കുന്നുണ്ട്. മഞ്ചേശ്വരം, കഴക്കൂട്ടം,നേമം, കോന്നി എന്നിവയാണവ . എന്നാൽ ഇവിടങ്ങളിൽ ബിജെപി ജയിക്കാതിരിക്കാനുള്ള നടപടികൾ സിപിഐഎം കൈക്കൊണ്ടതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

നേമം,കോട്ടയം,അരുവിക്കര എന്നീ മണ്ഡലങ്ങൾ എൽ ഡി എഫ് പിടിച്ചെടുക്കുമെന്നും സർവേ സൂചിപ്പിക്കുന്നു. പിണറായി വിജയന്റെ യോഗങ്ങൾ എൽ ഡി എഫിന് വോട്ടു കൂട്ടുന്നുണ്ടെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.

13 അംഗ സംഘമാണ് സർവേയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.സ്ഥാനാർത്ഥികളുമായി ചർച്ച നടത്തിയതിനുശേഷം അടുത്തഘട്ടം നടപടി ആരംഭിക്കും. വെള്ളിയാഴ്ച ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഒരു സിപിഎം നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാരിന്റെ ക്ഷേമ -വികസന പ്രവർത്തനങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടി കൊടുക്കുന്നതെന്ന് സർവേ വിലയിരുത്തുന്നു. സ്ത്രീകളുടെ വോട്ട് എൽഡിഎഫിലേക്ക് കൂട്ടത്തോടെ ആഘർഷിക്കാനായി എന്നും കണ്ടെത്തൽ ഉണ്ട്.

ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പിന്തുണ എൽഡിഎഫിന് ഉണ്ടാകും. കേരള കോൺഗ്രസ് എം എൽഡിഎഫിലേക്ക് വന്നത് ഗുണകരമായി. കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും വിട്ടു വന്നവരുടെ പിന്തുണയും ഗുണകരമാകും.

” 2016 ലെ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മൂന്നിൽ രണ്ട് സീറ്റും എൽഡിഎഫ് ആണ് വിജയിച്ചത്. ഇത്തവണ സുൽത്താൻബത്തേരി കൂടി നേടും. രാഹുൽഗാന്ധിയുടെ ലോക്സഭാമണ്ഡലം എന്ന നിലക്ക് കനത്ത തിരിച്ചടിയാകും കോൺഗ്രസിന് ഉണ്ടാവുക. ” ഒരു സിപിഎം നേതാവിനെ ദേശീയ പത്രം ഇങ്ങനെ ഉദ്ധരിക്കുന്നു.

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജാഗരൂകരായി ഇരിക്കാൻ പാർട്ടി കീഴ്ഘടകങ്ങൾക്ക് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. സർവേകളിൽ എൽഡിഎഫിന് ആധിപത്യം ഉണ്ടെങ്കിലും അലസത പാടില്ല എന്നാണ് നിർദേശം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണിക്ക് എതിരെയുള്ള സർവേകളും എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. ആ സർവേകളെ കണക്കിൽ എടുക്കരുതെന്നാണ് തീരുമാനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker