
നിയമസഭ തെരഞ്ഞെടുപ്പിലേക്കുളള പ്രകടനപത്രിക പുറത്തിറക്കി എന്‍ഡിഎ. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പത്രിക പ്രകാശനം ചെയ്ത പത്രികയില്‍ പുതിയ കേരളം മോദിക്കൊപ്പമെന്നാണ് പ്രചാരണ മുദ്രാവാക്യം. സാമൂഹിത പെന്ഷന് 3500 രൂപയാക്കും, കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി ലാപ്ടോപ്,എല്ലാവര്ക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 6 സൗജന്യ സിലിണ്ടര്‍, മുഴുവന്‍ തൊഴില്‍ മേഖലയിലും മിനിമം വേതനം ബിപിഎല്‍ വിഭാഗത്തിലെ കിടപ്പു രോഗികള്‍ക്കു പ്രതിമാസം 5000 രൂപ സഹായം നല്‍കുമെന്നും പത്രികയില്‍ പറയുന്നു.
സ്വതന്ത്രവും ഭക്തജന നിയന്ത്രിതവും കക്ഷിരാഷ്ട്രീയ മുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ കൊണ്ടുവരും. ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു കൃഷി ചെയ്യാന്‍ ഭൂമി നല്‍കും. സംസ്ഥാനത്തെ ഭീകരവാദ വിമുക്തമാക്കും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം നടത്തുമെന്നും പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.