IndiaNEWS

18 സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വകഭേദം

ന്യൂഡല്‍ഹി: രാജ്യത്ത് 18 സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.അതേസമയം, ഇത്തരം കൂടുതല്‍ പേരില്‍ കണ്ടെത്തിയിട്ടില്ലെന്നും കണ്ടെത്തിയ കേസുകള്‍ തമ്മില്‍ ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിംഗും എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണ്.ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് കണ്‍സോര്‍ട്ടിയം ലാബുകളില്‍ (ഇന്‍സാകോഗ്) നടത്തിയ ജീനോം സീക്വന്‍സിങ് ടെസ്റ്റില്‍ രാജ്യത്ത് ഇതുവരെ 10787 പേരില്‍ നിന്ന് 771 കൊവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്.

ഇതില്‍ യുകെ വകഭേദത്തിലുള്ള 736 സാമ്പിളുകള്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദമുള്ള 34 എണ്ണം ബ്രസീലിയന്‍ വകഭേദത്തിലുള്ള 1 സാമ്പിള്‍ എന്നിങ്ങനെയാണിത് കണ്ടെത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker