KeralaNEWS

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിന്​ സ്​റ്റേയില്ല

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി.
ഇ.ഡിയുടെ ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കേസ് പരിഗണിക്കുന്നത് വരെ തുടര്‍ നടപടി പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ സ്‌റ്റേ അനുവദിക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇ.ഡിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാണ് ഏജന്‍സിയുടെ പ്രധാന ആവശ്യം. കേസിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയാണെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാണ് ഹര്‍ജിയില്‍ ഇ.ഡിയുടെ ആവശ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker