
ന്യൂഡല്‍ഹി: അത്ലറ്റിക്സ് സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷയായി ഒളിംപ്യന്‍ പി.ടി. ഉഷയെ തെരഞ്ഞെടുത്തു.ജൂനിയര്‍ വിഭാഗം അത്ലീറ്റുകളെ തിരഞ്ഞെടുക്കാനുള്ള സിലക്ഷന്‍ കമ്മിറ്റിയിലേക്ക് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയാണ് പിടി ഉഷയെ നാമനിര്‍ദേശം ചെയ്തത്.
ഒളിംപ്യന്‍ പി.രാമചന്ദ്രന്, ജോസഫ് ഏബ്രഹാം, എം.ഡി.വല്‍സമ്മ എന്നിവരും കമ്മിറ്റിയിലുണ്ട്. ഒളിംപ്യന്‍ ജി.എസ്.രണ്ധാവയാണു സീനിയര്‍ സിലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍. ചീഫ് കോച്ച് പി.രാധാകൃഷ്ണന് നായര്‍ 2 കമ്മിറ്റിയിലുമുണ്ടാകും.