KeralaNEWS

എന്‍സിപി ക്ഷണിച്ചാല്‍ പാര്‍ട്ടിയില്‍ ചേരും: പി.എം.സുരേഷ് ബാബു

കഴിഞ്ഞ ദിവസമാണ് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി പി.എം.സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നുവെന്ന് അറിയിച്ചത്. അതിന് അദ്ദേഹം കാരണമായി പറഞ്ഞത് കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ നയിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നുമാണ്. അതേസമയം, തനിക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും എല്‍ഡിഎഫ് നേതാക്കള്‍ വിളിച്ചാല്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ എന്‍സിപിയില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ചിരിക്കുകയാണ് അദ്ദേഹം.എന്‍സിപി ക്ഷണിച്ചാല്‍ പാര്‍ട്ടിയില്‍ ചേരുമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. അതേസമയം, നിലവില്‍ എന്‍സിപിയില്‍ ചേരുമെന്ന സൂചന ആര്‍ക്കും നല്‍കിയിട്ടില്ലെന്നും എന്‍സിപി നേതൃത്വവും അങ്ങനെ ഒരു സൂചന നല്‍കിയിട്ടില്ലെന്നും സുരേഷ് പറയുന്നു.

പി.സി. ചാക്കോയുമായി ആശയവിനിമയം നടത്താറുണ്ട്. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. പി.സി ചാക്കോ ക്ഷണിച്ചാല്‍ കൂട്ടായി ആലോചിച്ച് അദ്ദേഹത്തോടൊപ്പം പോകുന്നതില്‍ മടിയില്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ദിശാബോധം നഷ്ടപ്പെട്ട ഒരു സാഹചര്യമാണ് കോണ്‍ഗ്രസിലിന്നുളളത്. അതുകൊണ്ട് എന്റെ നിലവാരത്തിലുള്ള ഒരാളെക്കൊണ്ടൊന്നും പാളം തെറ്റിയ കോണ്‍ഗ്രസിനെ പാളത്തിലാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഇനി അതില്‍ തുടരുന്നതില്‍ പ്രസക്തിയില്ലെന്ന് കണ്ടാണ് താന്‍ ഒഴിഞ്ഞുനില്‍ക്കുന്നത്. സുരേഷ് പറഞ്ഞു.

1978-ല്‍ കോണ്‍ഗ്രസ് പിളരുമ്പോള്‍ കെ.എസ്.യു.വിന്റെ സംസ്ഥാനപ്രസിഡന്റായിരുന്ന സുരേഷ് ബാബു ദീര്‍ഘകാലം കോണ്‍ഗ്രസ് എസിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റും എല്‍.ഡി.എഫ്. കണ്‍വീനറുമായിരുന്നു. 1995-ല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രണ്ടുതവണ വടകരയില്‍നിന്ന് ലോക്‌സഭയിലേക്കും 2016-ല്‍ കോഴിക്കോട് നോര്‍ത്തില്‍നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker