
കളമശ്ശേരി മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പിതാവിനെ കുറിച്ച് വിവരങ്ങളൊന്നും കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തിങ്കളാഴ്ച 12 മണിയോടെയാണ് മഞ്ഞുമ്മല്‍ ആറാട്ടുകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് തെക്കുവശത്തു നിന്നാണ് ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍ സനു മോഹന്റെ മകള്‍ വൈഗ (13) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവം വാഹനാപകടമാണോ ആത്മഹത്യയാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.മകളും ഒന്നിച്ച് പിതാവ് പുഴയില്‍ ചാടിയത് ആകാമെന്ന് പോലീസ് സംശയിക്കുന്നു.
മഞ്ഞുമ്മല്‍ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്.
അതേസമയം, സനുവിനെയും ഇവര്‍ യാത്ര ചെയ്ത കാറും ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി അന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും സനുവിന്റെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫ് ആണ്. ഇരുവരെയും ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷം കാണാതായി എന്ന് കാണിച്ച് സനു മോഹന്റെ ബന്ധു പ്രവീണ്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.
സനു മോഹനനും ഭാര്യ രമ്യയും മകള്‍ വൈഗയും അഞ്ചു വര്‍ഷമായി കങ്ങരപടിയിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനു മോഹന്‍ സകുടുംബം എത്തിയിരുന്നു. കളമശ്ശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്. ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴയിലെ വീട്ടിലുള്ള രമ്യയുടെ മൊഴി വൈകാതെ എടുക്കും. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ആലപ്പുഴയ്ക്ക് കൊണ്ടുപോയി.