
മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോയ കേസില്‍ 3 പേര് കൂടി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ടാം പ്രതി ശിഹാബ്, ഫൈസല്‍, സജാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ രണ്ടോടെ സ്വര്‍ണക്കടത്ത് സംഘം വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് യുവതിയെ പാലക്കാട് വടക്കാഞ്ചേരിയിലെ റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി അടുത്തുളള പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
ദുബായില്‍ നിന്നും നാട്ടിലെത്തിക്കാന്‍ ഏല്‍പ്പിച്ച ഒന്നര കിലോ സ്വര്‍ണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, യുവതിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് കസ്റ്റംസ് അന്വേഷിക്കുകയാണ്.