KeralaNEWS

115 മണ്ഡലങ്ങളിലെ അഭിപ്രായ സർവ്വേ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് 63 സീറ്റ്, യുഡിഎഫിന് 50 സീറ്റ്, മനോരമ സർവേയും പ്രവചിക്കുക ഭരണത്തുടർച്ചയോ?

ഇനി അറിയാനുള്ളത് തിരുവനന്തപുരവും കൊല്ലവും ആണ്

മണ്ഡലാടിസ്ഥാനത്തിൽ ഉള്ള സർവേഫലം മൂന്ന് ഘട്ടങ്ങളിലായി മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതുവരെയുള്ള പ്രവചനങ്ങളിൽ ഇടതുമുന്നണിയാണ് മുന്നിൽ. 115 മണ്ഡലങ്ങളിലെ അഭിപ്രായ സർവ്വേ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് 63 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന് 50 സീറ്റും എൻഡിഎക്കും മറ്റുള്ളവർക്കും ഓരോ സീറ്റ് വീതവും.

മനോരമ ന്യൂസ് -വി എം ആർ സർവേയുടെ മൂന്നാംഘട്ടം എൽഡിഎഫിന് ആണ് മുന്നേറ്റമെന്ന് പ്രവചിക്കുന്നു. എറണാകുളം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 37 മണ്ഡലങ്ങളിൽ 22 മണ്ഡലങ്ങളിലും ഇടതുമുന്നണിയാണ് മുന്നിൽ. 14 ഇടങ്ങളിൽ യുഡിഎഫിന് സാധ്യതയെന്ന് സർവേ പ്രവചിക്കുന്നു. ഒരു മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരവും സർവ്വേ ചൂണ്ടിക്കാണിക്കുന്നു.

ഇനി അറിയാനുള്ളത് തിരുവനന്തപുരവും കൊല്ലവും ആണ്. മൂന്ന് മുന്നണികളും പ്രതീക്ഷ പുലർത്തുന്ന ജില്ലകളാണ് ഇവ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker