
ഓസ്ട്രേലിയൻ പാർലമെന്റിലെ പ്രാർത്ഥനാമുറി എംപിമാർ ലൈംഗികബന്ധത്തിന് ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. സ്വയംഭോഗം ഉൾപ്പെടെ വിവിധ ലൈംഗിക പ്രവർത്തികൾ ചെയ്യുന്നതിന്റെ വീഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്. ലൈംഗിക തൊഴിലാളികൾ ഇവിടെ സ്ഥിരം എത്താറുണ്ടെന്നും വെളിപ്പെടുത്തൽ ഉണ്ട് .
ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ് ഈ ആരോപണം. സർക്കാരിന്റെ വനിതാ ഉപദേഷ്ടാവിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കെയാണ് പാർലമെന്റ് മന്ദിരത്തിലെ പ്രാർത്ഥനാ മുറിയിലെ വീഡിയോകൾ ചോർന്നിരിക്കുന്നത്.
പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ് എന്നാണ് സ്ത്രീകളുടെ വകുപ്പ് മന്ത്രി മരീസ് പെയ്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.