KeralaNEWS

പോയത് മരണം കുറഞ്ഞ വർഷം

ഇതിനുമുമ്പ് സംസ്ഥാനത്ത് മരണം കുറഞ്ഞത് രേഖപ്പെടുത്തിയത് 2015 ലാണ്

2020ൽ കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് മരണം കുറഞ്ഞു. മറ്റിടങ്ങളിൽ കോവിഡ് മൂലം മരണസംഖ്യ കുതിച്ചുയർന്നപ്പോഴാണ് കേരളത്തിൽ മരണം കുറഞ്ഞത്. 2019ൽ കേരളത്തിൽ മരിച്ചത് 2,63,901 പേരാണ്.2020ൽ 2,34,536 പേരും. അതായത് മുൻ വർഷത്തെ അപേക്ഷിച്ച് 29,365 മരണം കുറഞ്ഞു.

ഇതിനുമുമ്പ് സംസ്ഥാനത്ത് മരണം കുറഞ്ഞത് രേഖപ്പെടുത്തിയത് 2015 ലാണ്. 2015 ൽ 2,36,808 പേരാണ് മരിച്ചത്. അതിനേക്കാൾ കുറവാണ് 2020ലെ മരണം.

കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടമായാണ് ഇതിന് വിലയിരുത്തപ്പെടുന്നത്. ഇക്കാലയളവിൽ റോഡപകട മരണനിരക്ക് കുറഞ്ഞിരുന്നു. 2019ൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചത് 4440 പേരാണ്. 2020ഇൽ അത് 2979 പേരും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker