
ബിഹാർ നിയമസഭയ്ക്കുള്ളിൽ നാടകീയരംഗങ്ങൾ. ആർജെഡി എംഎൽഎമാരെ പോലീസ് തല്ലിച്ചതച്ചു. പുതിയ പൊലീസ് ബില്ലിനെതിരെ സ്പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ എംഎൽഎമാർ.
ആർജെഡി എംഎൽഎ സുധാകർ സിംഗ്, സിപിഐഎം എംഎൽഎ സത്യേന്ദ്ര യാദവ് തുടങ്ങി നിരവധി എംഎൽഎമാർക്ക് പരിക്കേറ്റു. മർദ്ദനത്തെ തുടർന്ന് സത്യേന്ദ്ര യാദവ് ബോധം കെട്ടു വീണു. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി. എംഎൽഎമാരെ പോലീസ് മർദ്ധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്
जब विपक्षी विधायकों की हुई पिटाई और सदन से घसीटकर बाहर फेंक दिया गया ।
Bihar Tak#Bihar_Vidhansabha pic.twitter.com/hEKmDMD0XI— Bihar Tak (@BiharTakChannel) March 23, 2021