KeralaNEWS

ജയചന്ദ്രൻ ചിങ്ങോലി അന്തരിച്ചു

സ്വന്തം ജീവിതത്തെപ്പോലും ഹാസ്യമായി കണ്ട് അത് ശുദ്ധ നർമ്മത്തിലൂടെ അവതരിപ്പിച്ച് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച പ്രശസ്ത കഥാകൃത്ത് ജയചന്ദ്രൻ ചിങ്ങോലി അന്തരിച്ചു.ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമായിരുന്നു മരണകാരണം.
കെഎസ്ആർടിസി സുൽത്താൻ ബത്തേരി ഡിപ്പോയിൽ ഉദ്യോഗസ്ഥനായിരുന്നു.ഇതോടൊപ്പം
കഥയെഴുത്തിലും സിനിമയിലും സജീവമായിരുന്നു. പത്രപ്രവർത്തനത്തിലും കൈവച്ചിട്ടുണ്ട്.ആലപ്പുഴ കാർത്തികപ്പള്ളിക്ക് സമീപം ചിങ്ങോലി സ്വദേശിയായിരുന്നു.
സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള രചനാശൈലി യായിരുന്നു അദ്ദേഹത്തിന്റേത്.ചില എഴുത്തുകൾ കണ്ടാൽ
വി കെ എൻ ശൈലിക്കും ഇത്തിരി മേലേ എന്നു തോന്നി പോകുമായിരുന്നു.അത്രയ്ക്ക് രസകരമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.
“കൊച്ചീപ്പൻ തരകന്റെ കുതിരകൾ” എന്ന തന്റെ ആദ്യ കഥാസമാഹാരം പുറത്തിറക്കാനുള്ള ഒരുക്കത്തിനിടയിലാണ് അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടു പോയിരിക്കുന്നത്.അതേപോലെ സിദ്ദിഖ് നായകനാകുന്ന ഒരു സിനിമയുടെ തിരക്കഥാ രചനയിലും. ചിങ്ങോലിയുടെ മണമുള്ള കഥകൾക്കായി കാത്തിരുന്ന കുറേയേറെപ്പേരെ ദുഃഖത്തലാഴ്ത്തി, കഥകൾ മുഴുവൻ പറഞ്ഞുതീർക്കാതെ ഇടക്കുവച്ചു നിർത്തി അയാൾ പോയി. …..
സ്വപ്നങ്ങളും ,സങ്കടങ്ങളുമെല്ലാം,
നമുക്ക് ചിരിക്കാൻ പാകത്തിന് എഴുതിവെച്ച്,
ധാരാളം സ്വപ്നങ്ങൾ ബാക്കിയാക്കിയാക്കി..

Back to top button
error: